പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു
താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം നിര്യാതനായത്.
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. റിയാദിലെ കാൻറീൻ റസ്റ്റോറൻറിൽ ജീവനക്കാരനായ എറണാകുളം കുന്നത്തുനാട് രായമംഗലം കീഴിലം സ്വദേശി കൊട്ടിക്കകുടി വീട്ടിൽ സിജു മോഹൻ (43) ആണ് മരിച്ചത്.
പിതാവ്: കുട്ടപ്പൻ നായർ, മാതാവ്: സുശീല മോഹൻ, ഭാര്യ: വിനീത, മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സൃഹൃത്ത് ജിജേഷിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം