പ്രവാസി മലയാളി റിയാദിൽ നിര്യാതനായി
ദീർഘകാലമായി പ്രവാസിയായ അദ്ദേഹം റിയാദിലെ ഉമ്മുൽ ഹമ്മാമിലുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് താഴെക്കോട് സ്വദേശി തറയിട്ട് പിലാക്കൽ അഷ്‌റഫ് (55) ആണ് ബുധനാഴ്ച രാവിലെ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. ദീർഘകാലമായി പ്രവാസിയായ അദ്ദേഹം റിയാദിലെ ഉമ്മുൽ ഹമ്മാമിലുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
പിതാവ്: മുഹമ്മദ് ഇല്ല്യാസ് ബാബുട്ടി ഹാജി (പരേതൻ), മാതാവ്: ഖദീജ (പരേത), ഭാര്യ: റുക്‌സാന, മക്കൾ: ജിഷ്ണ, നിഷ്മ. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.