പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്.
സലാല: ഒമാനില്‍ മലയാളി മരിച്ചു. കണ്ണൂർ അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രവാസി ഇന്ത്യക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
റിയാദ്: മുംബൈ അന്ധേരി ഈസ്റ്റ് സ്വദേശി ദാവൂദ് ഹസൻ ശൈഖ് (51) ഹൃദയ സ്‌തംഭനത്തെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ജുബൈലിലെ ഒരു മെക്കാനിക്കൽ കമ്പനിയിൽ ഷീറ്റ് കട്ടർ ആയി ജോലി ചെയ്തു വരികയായിരുന്നു ദാവൂദ്.
മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ഹസൻ, മാതാവ്: സനമ്മ, ഭാര്യ: ഷംഷാദ്. മക്കൾ: സൽമ (മകൾ), അമൻ (മകൻ).
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം