പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി
തിങ്കളാഴ്ചയാണ് ചികിൽസക്കായി നാട്ടിലേക്ക് പോയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടില്‍ നിര്യാതനായി. തിരുവല്ല കുട്ടൂർ സ്വദേശി താഴത്തുമനയിൽ മഞ്ജിത്ത് സുകുമാരൻ (34) ആണ് മരിച്ചത്. കുവൈത്തിൽ എൻജിനീയറായി ജോലിചെയ്തുവരികയായിരുന്നു.
തിങ്കളാഴ്ചയാണ് ചികിൽസക്കായി നാട്ടിലേക്ക് പോയത്. പിതാവ്: സുകുമാരൻ താഴത്തുമനയിൽ കേശവൻ. മാതാവ്: ശാന്തമ്മ ഗൗരിയമ്മ. ഭാര്യ:സുകന്യ മൻജിത്. മക്കൾ: ആയാൻഷ്. സംസ്കാരം വെള്ളിയാഴ്ച. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അംഗമായിരുന്നു.
മലയാളി യുവാവ് ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു
ദോഹ: ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം പത്തൊമ്പതാംമയില്‍ സ്വദേശി നവാസ് ത്വയ്യിബിന്‍റെ മകന്‍ ഷംനാദ് വി നവാസ് (25) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചുണ്ടായ തളര്‍ച്ചയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസന്‍ മുബൈറിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജോലിക്കാരനാണ്. ഒറ്റപ്പാലം മണ്ഡലം കെഎംസിസി മുന്‍ ഭാരവാഹിയാണ് ഷംനാദിന്‍റെ പിതാവ് നവാസ് ത്വയ്യിബ്. ഷംനാദും കെഎംസിസി പ്രവര്‍ത്തകനാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം