സൗദിയിലെ താമസസ്ഥലത്ത് തിരുവനന്തപുരം സ്വദേശി ഉറക്കത്തിൽ മരിച്ചു

രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാതായപ്പോൾ സഹതാമസക്കാർ വിളിച്ചുണർത്താൻ ശ്രമിച്ചു...

Malayali expat died in his sleep at his residence in Saudi

റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തിൽ മരിച്ചു. റിയാദിൽനിന്ന് 165 കിലോമീറ്ററകലെ മറാത്ത് പട്ടണത്തിൽ വച്ച് തിരുവനന്തപുരം നഗരൂർ പോസ്‌റ്റ് ഓഫീസ് പരിധിയിലെ കൊടുവഴന്നൂർ സ്വദേശി ശശിധരൻ ബിജു (53) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാതായപ്പോൾ സഹതാമസക്കാർ വിളിച്ചുണർത്താൻ ശ്രമിച്ചു. ചലനമറ്റ ശരീരംകണ്ട് കൂടെയുള്ളവർ പൊലീസിൽ വിവരം അറിയിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം. ഭാര്യ: ചിന്നു. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മൂന്നാം വിമാനം ദമാസ്കസിൽ പറന്നെത്തി, 81 ടൺ അവശ്യവസ്തുക്കൾ, ഏറെയും ഭക്ഷണവും മരുന്നും; സിറിയക്ക് ആശ്വാസമായി സൗദി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios