നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ദുബൈയില്‍ മലയാളി മരിച്ചു

10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു.

malayali expat died in dubai

ദുബൈ: ദുബൈയില്‍ മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.

ദുബൈ ദേരയില്‍ നാലുദിവസം മുന്‍പായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ഷെഫീഖിന്‍റെ സഹോദരനും ദുബൈയില്‍ മരിച്ചത്. ഭാര്യ: സീനത്ത് (ചെറുവത്തൂര്‍). മകന്‍: മുഹമ്മദ് ഷഹാന്‍. ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്‍റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീല്‍, ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്. കബറടക്കം ദുബൈയിൽ നടക്കും.

Read Also -  ബലിപെരുന്നാള്‍; ഈ മാസം നേരത്തെ ശമ്പളം നല്‍കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബൈ

പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി 

മ​സ്ക​ത്ത്​: പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃ​ശൂ​ർ മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ സ​ജീ​ഷി​നെ (39 )യാണ് മേ​യ് 26ന്​ ജ​ർ​ദ്ധ​യി​ൽ മ​രിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. 

മൃ​ത​ദേ​ഹം മ​സ്‌​ക​ത്തി​ലെ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഒറിജിനല്‍ പാസ്‌പോര്‍ട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രും ​ദി​വ​സ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സൂ​ർ മേ​ഖ​ല​യി​ലെ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​കാ​ശ് ത​ട​ത്തി​ൽ, താ​ജു​ദ്ദീ​ൻ, ജി​ജോ പി​കെ, സു​രേ​ഷ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios