പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

malayali expat died in ajman

അജ്മാൻ: മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ താഴത്തെരു അമീർ ഹംസയുടെ മകൻ തൻവീർ (51) ആണ് അജ്മാനിൽ മരിച്ചത്. ബുധനാഴ്ച രാത്രി അജ്മാനിലെ ഒരു റസ്റ്റോറന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കൾ: ആയിശ, ആലിയ.  

Read Also -  സൗദി അറേബ്യയില്‍ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി

ജോലിക്കിടെ ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനിൽകുന്നത്തിൽ പി.എം സാജൻ (57) ദമ്മാമിൽ ഹൃ
ദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

32 വർഷമായി ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ യു.എസ്.ജി മിഡിൽ ഈസ്റ്റ് കമ്പനിയിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. എല്ലാവരോടും ഹ്യദ്യമായ പെരുമാറ്റം കാത്ത് സൂക്ഷിച്ചിരുന്ന സാജന്റെ ആകസ്മിക വേർപാട് കമ്പനിയിലെ സഹപ്രവർത്തകരെ ദുഖത്തിലാഴ്ത്തി. പന്തളം മുടിയൂർക്കോണം വാലിൽ വടക്കേതിൽ സിജിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർത്ഥിയായ സോന, എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ അനു എന്നിവർ മക്കളാണ്.

ബാബു, ജോയ്, സാമുവേൽ എന്നിവർ സഹോദരങ്ങളും ദമ്മാമിലുള്ള റോബിൻ ബാബു, റോസ്ബിൻ ബാബു എന്നിവർ സഹോദരപുത്രന്മാരുമാണ്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി അധിക്യതരുടേയും സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios