പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു
റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നടക്കുമ്പോൾ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
റിയാദ്: റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോൾ വാഹനമിടിച്ച് റിയാദിൽ മലയാളി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് - ദമ്മാം റോഡിലെ ഒരു പെട്രോള്‍ പമ്പിലുണ്ടായ അപകടത്തിൽ മരിച്ചത്. റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നടക്കുമ്പോൾ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്പനിയിലാണ് ശിവദാസന്‍ ജോലി ചെയ്‍തിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ - സുമിത. മക്കൾ - ശരത്, ശ്യാംജിത്.
Read also: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു
യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പിതാവും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു
ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ഒരു വാഹനം പിതാവും മകനും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും സംഭവസ്ഥലത്ത് തന്നെ പിതാവും മകനും മരിക്കുകയുമായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നേരത്തെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതാണ്.
53കാരനായ പിതാവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ് 23കാരനായ മകന്‍. ഈ സമയത്താണ് അപകടമുണ്ടായതെന്ന് മരണപ്പെട്ടവരുടെ കുടുംബം പറഞ്ഞു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായ വിവരം ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വേണം വാഹനമോടിക്കാനെന്ന് ഫുജൈറ പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
Read More - റോഡ് മുറിച്ചു കടക്കവെ പ്രവാസി വാഹനമിടിച്ച് മരിച്ചു; യുഎഇയില്‍ ഡ്രൈവര്‍ അറസ്റ്റില്‍