എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

നാട്ടിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു. 

malayali expat died due to heart attack while going to airport

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുറഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്. 
വ്യാഴാഴ്ച ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി എയർപോർട്ടിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷറഫിയയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. അവിടെവെച്ച് മരിച്ചു. അനന്തര നടപടി ക്രമങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios