ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കക്കാട് മൂലയിൽ പരേതനായ ഉസൈന്‍റെ മകൻ സാലിം (37) ആണ് മരിച്ചത്. മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങളോളം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ചെറിയ ഇടവേളക്ക് ശേഷം സൗദിയിലേക്ക് ഒരു വർഷം മുമ്പാണ് പുതിയ വിസയിലെത്തിയത്.
നാട്ടിൽ ബസ് ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകനുമാണ് സാലിം. മാതാവ്: ആയിശ, ഭാര്യ: നസീബ, മക്കൾ: ലിഹന സാലിം (16), അമാസ് ഹനാൻ (14), ഹൈഫ സാലിം (5). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കും. ഇതിനായി കെ.എം.സി.സി വെൽഫയർ വിങ്, സദവ റിയാദ്, മാസ് റിയാദ് തുടങ്ങിയ സംഘടനാ ഭാരവാഹികളും സുഹൃത്തുക്കളും രംഗത്തുണ്ട്.
Read Also - പള്ളിയിലെത്തി പഴയ ഷൂസ് ഊരിവെച്ചു, നൈസായി പുതിയത് പൊക്കി; എല്ലാം കണ്ട് ക്യാമറ, ഒടുവില്‍ യുവാവ് പിടിയില്‍
സൗദിയിൽ ട്രക്ക് മറിഞ്ഞ് പ്രവാസി മരിച്ചു
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പഞ്ചാബ് ലുധിയാന സ്വദേശി ഹർദീപ് സിങ് ഡോദരിയ (33) മരിച്ചു. ജുബൈലിെൻറ പ്രാന്ത പ്രദേശത്ത് പുതിയ റിയാദ് റോഡിലാണ് സംഭവം.
ഹർദീപ് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ട്രക്ക് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം. കൂടെയുണ്ടായിരുന്ന ഹർയാന്ദർ സിങ് ഭട്ട് ആണ് ട്രക്ക് ഓടിച്ചിരുന്നത്. ഹർദീപ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: ഹർജിന്ദർ സിങ്, മാതാവ്: ബൽജിന്ദർ കൗർ, ഭാര്യ: ബൽജിത് കൗർ, മക്കൾ: യുവരാജ് സിങ്, ജപ്നൂർ കൗർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം