പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് എരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാഖ് മൻസിൽ അബ്ദു റസാഖ് (49) ആണ് ഞായറാഴ്ച റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
പിതാവ്: ശൈഖ് മുസ്തഫ, മാതാവ്: ശരീഫ, ഭാര്യ: സജിന, മക്കൾ: റംസീന, ഫർസാന, ശരീഫ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനാവശ്യമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ റിയാദിലുള്ള സഹോദരൻ ഹമീദ് ബഷീറിനെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ സഹായിക്കുന്നു.
Read Also - പെട്രോൾ, ഡീസൽ വില കുറച്ചു; യുഎഇയിൽ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം