പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദിലെ അൽയാസ്മിൻ ഡിസ്ട്രിക്റ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

malayali expat died due to heart attack

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി. മലപ്പുറം മമ്പാട് ടാണ പുള്ളിപ്പാടം സ്വദേശി ചേർക്കുന്നൻ വീട്ടിൽ അഹമ്മദ് കുട്ടി (57) എന്ന ‘ചെറി’യാണ് റിയാദ് കിങ്ഡം ആശുപത്രിയിൽ മരിച്ചത്.

റിയാദിലെ അൽയാസ്മിൻ ഡിസ്ട്രിക്റ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: വീരാൻ കുട്ടി, മാതാവ്: ബീയാത്തുട്ടി, ഭാര്യ: സജിന, മക്കൾ: അൻഷിദ, ആമീൻ, അസ്‌ലം. മരണാനന്തര നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നൽകുന്നു.

Read Also - മത്സ്യത്തൊഴിലാളികൾക്ക് വമ്പൻ പെരുന്നാൾ സമ്മാനം; 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ ഉത്തരവിട്ട് അജ്മാന്‍ ഭരണാധികാരി

പ്രവാസി സാമൂഹിക പ്രവർത്തകൻ ജമീൽ മുസ്തഫ നിര്യാതനായി

റിയാദ്: പ്രവാസി സാംസ്കാരിക പ്രവർത്തകനും 30 വർഷം റിയാദിൽ പ്രവാസിയുമായിരുന്ന കൊല്ലം ഓയൂർ റോഡുവിള സ്വദേശി കുന്നത്തുവിളയിൽ ജമീൽ മുസ്തഫ (55) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് മാസമായി റിയാദ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. 

തനിമ സാംസ്കാരിക വേദി, സിജി, മലർവാടി, സ്റ്റുഡൻറ്സ് ഇന്ത്യ, പ്രവാസി സാംസ്കാരിക വേദി, ശാന്തപുരം അലുംനി തുടങ്ങി നിരവധി സംഘടനകളിൽ ജമീൽ മുസ്തഫ നേതൃപരമായ സാന്നിധ്യം നിർവഹിച്ചിരുന്നു. പരേതരായ മുസ്തഫ - നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ - ജസീന, വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗമാണ്. മക്കൾ- ഹുദ, ഹന്ന, അമ്മാർ, അബ്ദുല്ല, ഇസ്സ. സഹോദരങ്ങൾ - പരേതനായ താജുദ്ദീൻ, സൈഫുദ്ദീൻ, മുനീർ, ഉബൈദ, മാജിദ, ഷാഹിദ, താഹിറ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios