പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. 

malayali expat died due to heart attack in bahrain

മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര തിരുവള്ളുര്‍ സ്വദേശി നാറാണത്ത് അബ്‌ദുന്നാസർ (47) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 

ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.   ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി ഇദ്ദേഹം ബഹ്റൈനിലുണ്ട്. ഭാര്യ: മുംതാസ്. മക്കൾ: ആൽഫിയ, ഫറാസ്.

Read Also - നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചു കയറി; പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios