പ്രവാസി മലയാളി സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരണപ്പെട്ടു

തദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളുടെ നേതൃത്വത്തിൽ നടപടി തുടങ്ങി.

malayali expat died at residence in Saudi Arabia

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ താമസ സ്ഥലത്ത് നിര്യതായി. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി തെക്കത്ത് വീട്ടിൽ ഹരിദാസ് (63) ആണ് റിയാദ് ശുമൈസിയിലെ താമസ സ്ഥലത്ത് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഹരിദാസ്. പിതാവ് - കുട്ടികൃഷ്ണൻ (പരേതൻ), മാതാവ് - സൊരോഗണി അമ്മ (പരേത), ഭാര്യ: മൃദുല, മകൻ: പ്രണവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷറഫുദ്ദീൻ ചേളാരി, നസീർ കണ്ണേരി എന്നിവർ നേതൃത്വം നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios