ഖത്തര്‍ ലോകകപ്പ് സംഘാടനത്തിന് പിന്നിലെ മലയാളി സാന്നിധ്യം; അഭിമാനിക്കാം ഈ യുവസംരംഭകനെയോര്‍ത്ത്

തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ സമദ് വളര്‍ന്നത് ഖത്തറില്‍ തന്നെയാണ്. പതിനെട്ട് വയസ് തികയും മുമ്പ് തന്നെ ആദ്യസംരംഭത്തിലേക്ക് ചുവടുവച്ചു. അത് വിജയകരമായി മുന്നേറുകയും ചെയ്തു. ഇന്ന് 'ട്രൂത്ത് ഗ്രൂപ്പ്' എന്ന ഈ സംരംഭം ഖത്തറിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് മുൻനിര സ്ഥാപനമായി തലയുയര്‍ത്തി നില്‍ക്കുന്നു. 

malayali entrepreneur who worked behind qatar world cup

ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്‍റെ ആവേശകരമായ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍ മലയാളികളുടെയും കഠിനാധ്വാനമുണ്ട്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടൊരു പേരാണ് വ്യവസായിയായ അബ്ദുല്‍ സമദിന്‍റേത്. 

തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ സമദ് വളര്‍ന്നത് ഖത്തറില്‍ തന്നെയാണ്. പതിനെട്ട് വയസ് തികയും മുമ്പ് തന്നെ ആദ്യസംരംഭത്തിലേക്ക് ചുവടുവച്ചു. അത് വിജയകരമായി മുന്നേറുകയും ചെയ്തു. ഇന്ന് 'ട്രൂത്ത് ഗ്രൂപ്പ്' എന്ന ഈ സംരംഭം ഖത്തറിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് മുൻനിര സ്ഥാപനമായി തലയുയര്‍ത്തി നില്‍ക്കുന്നു. 

ഖത്തര്‍ ലോകകപ്പ് സമയത്ത് അതിഥികള്‍ക്ക് സൗകര്യപ്രദമായ താമസവും, യാത്രയും, ഭക്ഷണവുമെല്ലാം സജ്ജീകരിക്കുന്നതില്‍ 'ട്രൂത്ത് ഗ്രൂപ്പ്' വഹിച്ച പങ്ക് പ്രശംസനീയമാണ്. ലോകം തന്നെ ഉറ്റുനോക്കുന്നൊരു സുപ്രധാനമായ മേളയില്‍ എന്നെന്നും അടയാളപ്പെടുത്തും വിധം തങ്ങളുടെ സേവനത്താല്‍ ഔന്നത്യത്തിലെത്തിയതിന്‍റെ സന്തോഷത്തിലാണ് അബ്ദുല്‍ സമദും 'ട്രൂത്ത് ഗ്രൂപ്പ്'ഉം.

ഇനി ഖത്തർ ഏഷ്യൻ ഗെയിംസുൾപ്പടെ വരാനിരിക്കുന്ന കായിക മാമാങ്കങ്ങളിലേക്കുള്ള ആസൂത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇതിനുമൊപ്പം കുതിപ്പ് ലക്ഷ്യമിടുകയാണ് ഈ സംരംഭങ്ങളെല്ലാം.

ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുറമെ, 'ട്രൂത്ത് ഗ്രൂപ്പ്', ഇന്ന് ഖത്തറിൽ നിന്നുള്ള സിനിമാവിതരണ മേഖലയിലും ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ട്രൂത്ത് ഗ്ലോബൽ ഫിലിംസിലൂടെയാണ് ഖത്തറിൽ നിന്നുള്ള മലയാള സിനിമാ വിതരണ കമ്പനിയായി ട്രൂത്ത് ഇടം പിടിച്ചത്. മമ്മൂട്ടിയുടെ റോഷാക്കും കടന്ന് പുതിയ ചിത്രങ്ങളെത്തിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.ഇത്തരത്തില്‍ ഖത്തര്‍ പുതിയ ലക്ഷ്യങ്ങളിലേക്ക് യാത്ര തുടരുമ്പോൾ ഏറെ പ്രതീക്ഷകളാണ് യുവസംരംഭകനായ അബ്ദുൽസമദിനുമുള്ളത്. 

വളര്‍ന്നതും പയറ്റി തെളിഞ്ഞതുമെല്ലാം ഖത്തറില്‍ തന്നെയായതിനാലാണ് ഈ സംസ്കാരത്തോടുള്ള ഇഷ്ടത്തിന്‍റെ പേരില്‍ അബ്ദുല്‍ സമദ് തന്‍റെ വേഷവിധാനം അറബ് രീതിയിലുള്ളതാക്കിയത്. എങ്കിലും മലയാളത്തോടും കേരളത്തോടുമുള്ള ഇഷ്ടത്തിന് ഒരു കുറവുമില്ല. 

ആദ്യ സംരംഭത്തിന് പതിനെട്ട് വർഷം തികയുമ്പോൾ ഇന്ന് അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ സമ്പത്തുണ്ട് ഇവര്‍ക്ക്. ഖത്തറിന്‍റെ മണ്ണിൽ 450ലധികം ഇടത്ത് ട്രൂത്ത് ഗ്രൂപ്പിന്റെ സാന്നിധ്യവുമുണ്ട്. ഇനി 2022 ഖത്തര്‍ ലോകകപ്പ് നല്‍കിയ ഉറപ്പേറിയ അനുഭവത്തിന്‍റെ പകിട്ട് കൂടിയുണ്ടാകും അബ്ദുള്‍ സമദിന്‍റെയും ട്രൂത്ത് ഗ്രൂപ്പിന്‍റെയും മുന്നോട്ടുള്ള യാത്രയ്ക്ക്. 

Also Read:- അവധിയിൽ നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും

Latest Videos
Follow Us:
Download App:
  • android
  • ios