സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്നാണ് ബീരാന് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീബിയും സന്ദർശന വിസയിൽ മക്കളുടെ അടുത്തേക്ക് എത്തിയത്. 

malayali died in Saudi Arabia due to heart attack

റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി (73) ആണ് സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാന് സമീപം സബിയയിൽ  മരിച്ചത്. ശനിയാഴ്ച സബിയ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. 

നെഞ്ചുവേദനയെ തുടര്‍ന്നാണ് ബീരാന് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീബിയും സന്ദർശന വിസയിൽ മക്കളുടെ അടുത്തേക്ക് എത്തിയത്. മക്കളായ അബ്ദുന്നാസർ, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത്, അഫ്‌സൽ എന്നിവർ സൗദി അറേബ്യയി ജീസാനിൽ താമസിക്കുകയാണ്. ഫൗസിയ, ഫസലത്, ഫാരിസ എന്നിവർ മറ്റു മക്കളാണ്. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ സബിയ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്.

Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സൗദി ജർമൻ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ച പശ്ചിമ മുംബൈ അസൽഫാ വില്ലേജിലെ സുന്ദർബാഗ് സ്വദേശിനി പർവീന്‍ ആരിഫിന്റെ (35) മൃതദേഹാണ് കഴിഞ്ഞി ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്. 

തലവേദനയെ തുടർന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോൾ ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുകയും ഒരാഴ്ച നീണ്ട ചികിത്സക്കിടെ മരണം സംഭവിക്കുകയുമായിരുന്നു. മുംബൈ സെവ്രി ബി.എം.സി ചൗൾ സ്വദേശിയും സൗദി എയർലൈൻസ് കാറ്ററിങ് കമ്പനിയിലെ ഫുഡ് സൂപർവൈസറുമായ ആരിഫ് ശൈഖിന്റെ ഭാര്യയാണ്. ദമ്മാം അൽമുന ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളായ ഹുസൈർ (11), അമ്മാർ (7) എന്നിവർ മക്കളാണ്. 

Read also:  ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios