Asianet News MalayalamAsianet News Malayalam

മലബാർ ​ഗോൾഡിന്റെ നവീകരിച്ച കുവൈത്ത്, യു.എ.ഇ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു

ഒക്ടോബറിൽ ആ​ഗോളതലത്തിൽ 20 ഷോറൂമുകൾ തുറക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ഉദ്ഘാടനങ്ങൾ

Malabar Gold and diamonds kuwait uae showrooms relaunch
Author
First Published Oct 7, 2024, 3:51 PM IST | Last Updated Oct 7, 2024, 3:51 PM IST

മലബാർ ​ഗോൾഡ് & ഡയമണ്ട്സ് കുവൈത്തിലും യു.എ.ഇയിലും രണ്ട് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു.

കുവൈത്തിലെ അൽ റായിൽ ലുലു ഹൈപ്പർമാർക്കറ്റിലെ ഷോറൂം നവീകരിക്കുകയാണ് ചെയ്തത്. ഇതിന്റെ ഉദ്ഘാടനം മലബാർ ​ഗോൾഡ്സ് & ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ ഹിന്ദി നടൻ അനിൽ കപൂർ നിർവഹിച്ചു. മലബാർ ​ഗോൾഡ്സ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ​ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, കുവൈത്ത് സോണൽ ഹെഡ്-കുവൈത്ത്, കെ.എം അഫ്സൽ എന്നിവർ പങ്കെടുത്തു.

യു.എ.ഇയിലെ നവീകരിച്ച ഷോറൂം ദുബായ് ​ഗോൾഡ് സൂക്കിലാണ്. ​ഗോൾഡ് സൂക്കിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ഇത് മലബാർ ​ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷംലാൽ അഹമ്മദ്, അബ്ദുൾ സലാം കെ.പി എന്നിവർ പങ്കെടുത്തു.

ഒക്ടോബറിൽ ആ​ഗോളതലത്തിൽ 20 ഷോറൂമുകൾ തുറക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ഉദ്ഘാടനങ്ങൾ. ഡൽഹിയിലെ രോഹിണി, ഒഡീഷയിലെ സംബാൽപുർ, തെലങ്കാനയിലെ ബോഡുപ്പൽ, മഹാരാഷ്ട്രയിലെ സം​ഗ്ലീ, കർണാടകത്തിലെ സർജാപുർ എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ച്ച പുതിയ ഷോറൂമുകൾ തുടങ്ങി.

ലോകത്തിലെ ഏറ്റവും പ്രമുഖ ജ്വല്ലറി റീട്ടെയ്ലർ ആകുക എന്ന ലക്ഷ്യത്തിന്റെ ഭാ​ഗമാണ് പുതിയ 20 ഷോറൂമുകൾ ഒക്ടോബറിൽ തുറക്കുന്നതെന്ന് മലബാർ ​ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. യു.എസിലെ ലോസ് അഞ്ചലീസിൽ പുതിയ ഷോറൂം ഉടൻ തുറക്കുന്നുണ്ട്. ഉപയോക്താക്കൾ ഇതുവരെ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദിയുണ്ടെന്നും എം.പി അഹമ്മദ് പറഞ്ഞു.

യു.എസിൽ അഞ്ചാമത്തെ ഷോറൂം ആണ് ലോസ് ആഞ്ചലീസിൽ വരുന്നത്. ഇതിന് പുറമെ യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും ഷോറൂമുകൾ വരുന്നുണ്ട്. യു.എസിലെ അത്ലാന്റയിൽ ഷോറൂം തുടങ്ങാനും പദ്ധതിയുണ്ട്. ഇന്ത്യയിൽ ഉത്തർപ്രദേശിൽ മൂന്നു ഷോറുകൾ, രാജസ്ഥാനിൽ രണ്ടു ഷോറൂമുകൾ, ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബം​ഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകളും തുറക്കാനാണ് മലബാർ ​ഗോൾഡ് & ഡയമണ്ട്സ് പദ്ധതി.

ഉപയോക്താക്കൾക്ക് ഏറ്റവും ഉയർന്ന ​ഗുണമേന്മയുള്ള സ്വർണ്ണം ഉത്തരവാദിത്തത്തോടെ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മലബാർ ​ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൾ സലാം കെ.പി പറഞ്ഞു. ഷോറൂമുകളിൽ വിൽക്കുന്ന ആഭരണങ്ങൾ 100% ശുദ്ധമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ പുതിയ ഷോറൂമിൽ സ്വർണ്ണം, ഡയമണ്ട്സ്, അമൂല്യ കല്ലുകൾ എന്നിവയുടെ 20,000-ത്തിൽ അധികം ഡിസൈനുകൾ ലഭ്യമാണ്. ഇവ 20 രാജ്യങ്ങളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുത്തതാണ്. ദിവസവും ധരിക്കാനും ഓഫീസിൽ അണിയാനും പ്രത്യേക അവസരങ്ങൾക്ക് വേണ്ടതും ബ്രൈഡൽ കളക്ഷനുമായി നിരവധി ആഭരണങ്ങൾ ലഭ്യമാണ്. 

എക്സ്ക്ലൂസീവ്  Zoul-lifestyle jewellery, Mine കളക്ഷൻ എന്നിവയ്ക്കൊപ്പം Era അൺകട്ട് ഡയമണ്ട് ജ്വല്ലറി, Viraaz റോയൽ പോൾകി ജ്വല്ലറി, Ethnix ഹാൻഡ്​ക്രാഫ്റ്റഡ് ഡിസൈനർ ജ്വല്ലറി, Precia ജെം ജ്വല്ലറി, Divine ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി, Starlet കിഡ്സ് ജ്വല്ലറി എന്നിവയും ലഭ്യമാണ്.

പുതിയ ജ്വല്ലറികളിലൂടെ "മേക്ക് ഇൻ ഇന്ത്യ - മാർക്കറ്റ് ടു ദി വേൾഡ്" എന്നതിന് പ്രധാന്യം നൽകുകയാണെന്ന് ഷംലാൽ അഹമ്മദ് പറഞ്ഞു. അറബ് വാല്യൂ ചെയിൻ, വെസ്റ്റേൺ വാല്യൂ ചെയിൻ എന്നിങ്ങനെ ജ്വല്ലറി കളക്ഷനുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് ​ഗോൾഡ് സൂക്ക് ഏരിയയിൽ എട്ട് ഷോറൂമുകൾ നിലവിൽ മലബാർ ​ഗോൾഡ് & ഡയമണ്ട്സിനുണ്ട്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഒരു ദശലക്ഷം ആഭരണ ഡിസൈനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ കഴിയുന്നു. ഷോറൂം റീലോഞ്ചിന്റെ ഭാ​ഗമായി ആർട്ടിസ്ട്രി ഷോ എന്ന പേരിൽ ലിമിറ്റഡ് എഡിഷൻ ആഭരണങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.

ആരോ​ഗ്യം, പാർപ്പിടം, ദാരിദ്ര്യ നിർമ്മാർജനം, വനിതാശാക്തീകരണം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ ശ്രദ്ധേയമായ പദ്ധതികൾ മലബാർ ​ഗോൾഡ് & ഡയമണ്ട്സ് നടപ്പിലാക്കി വരുന്നുണ്ട്. ലാഭത്തിന്റെ 5% CSR/ESG പദ്ധതികൾക്കായി അതത് രാജ്യങ്ങളിൽ തന്നെ ചെലവഴിക്കുന്നു. 2007-ൽ ആരംഭിച്ച ദി മലബാർ നാഷണൽ സ്കോളർഷിപ് പദ്ധതി വളരെ ശ്രദ്ധിക്കപ്പെട്ടു. ഇതുവരെ 26 മില്യൺ ദിർഹം ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവനുള്ള 95,000 പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകാൻ ഇതിലൂടെ കഴിഞ്ഞു. കൂടാതെ മൊത്തം 7 മില്യൺ ദിർഹത്തിന്റെ 21,000 സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി പ്രഖ്യാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഇന്ത്യ മുഴുവൻ 247 മൈക്രോ ലേണിങ് കേന്ദ്രങ്ങളും മലബാർ ​ഗ്രൂപ്പ് തുടങ്ങിയിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios