ഒമാനിലെ 32-ാമത്തേത്, ജിസിസിയിലെ 244; മസ്കറ്റിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്ന് ലുലു


ഒമാനിലെ ഖാസെനിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രമടക്കം നിരവധി പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് എംഎ യൂസഫലി

Lulu Group opens new stores in Muscat and Al Ain

മസ്കറ്റ്: ഗൾഫിലെ നഗര അതിർത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അൽ ഖുവൈറിൽ പുതിയ ഹൈപ്പർമാർക്കറ്റും, യുഎഇയിലെ അൽ ഐൻ നഗരത്തിന്റെ പ്രാന്തപ്രദേശമായ അൽ ക്വായിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറും തുറന്നു. ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് മസ്കറ്റ് മുൻസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ലുലു റീട്ടെയ്ൽ ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. സ്വദേശി പ്രമുഖനായ ഹമദ് സാലെം താലുബ്‌ ശാലേം അൽ ധെരൈ അൽ ഐൻ ഫ്രഷ് മാർക്കറ്റ്‌ ഉദ്ഘാടനം ചെയ്തു.

പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് അൽ ഖുവൈറിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റെന്നും രാജ്യത്തിന്റെ വികസനത്തിന് ലുലു നൽകുന്ന പങ്കാളിത്വം മികച്ചതാണെന്നും മസ്കറ്റ് മുൻസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഒമാനിലെ ലുലുവിന്റെ 32 ാമത്തേതും ജിസിസിയിലെ 244 ാമത്തേതുമാണ് അൽ ഖുവൈറിലെ ഹൈപ്പർമാർക്കറ്റ്. ജിസിസിയിൽ ലുലു കൂടുതൽ പ്രൊജക്ടുകൾ നടപ്പാക്കുകയാണ്.

ദുക്മ്, മുസ്സന്ന, സമെയ്ൽ എന്നിവടങ്ങളിലായി മൂന്ന് പുതിയ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാവും. കൂടാതെ ഖാസെൻ എകണോമിക് സിറ്റിയിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിസിക്സ് കേന്ദ്രം ആറ് മാസത്തിനകം തുറക്കും. പഴം പച്ചക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വിതരണത്തിനും വഴിതുറക്കുന്ന പദ്ധതി ഒമാന്റെ പ്രദേശിക മേഖലയ്ക്ക് വലിയ പിന്തുണയേകുന്നതാണ്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ഭരണനേതൃത്വം നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

നഗരാതിർത്തികളിൽ ജനങ്ങൾക്ക് സുഗമമായ ഗ്ലോബൽ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാനായാണ് പുതിയ സ്റ്റോറുകൾ. ആഗോള ഉത്പന്നങ്ങൾ മികച്ച നിരക്കിൽ വീടിന് തൊട്ടടുത്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മസ്കറ്റിലെയും അൽ ക്വായിലെയും പുതിയ ലുലു സ്റ്റോറുകൾ പ്രദേശത്തെ ജനങ്ങൾക്ക് മികച്ച അനുഭവമാകും. ഗൾഫിലെ ഗ്രാമീണമേഖലകളുടെ കൂടി വികസനത്തിന് കൈത്താങ്ങാകുന്നതാണ് പുതിയ പദ്ധതികളെന്ന് എംഎ യൂസഫലി കൂട്ടിച്ചേർത്തു.  ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ വീടിനടുത്ത് തന്നെ ലഭ്യമാക്കുകയാണ് ലുലു. നഗരങ്ങളിലേത് പോലെ തന്നെ മികച്ച പാർക്കിങ്ങും ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നഗരാതിർത്തികളിലുള്ള പുതിയ ലുലു സ്റ്റോറുകളും.

അഞ്ച് ഭാഷകൾക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios