ലുലു ഗ്രൂപ്പിന്‍റെ വിജയ കിരീടത്തിൽ വീണ്ടുമൊരു പൊൻതൂവൽ; മുന്‍നിരയിലേക്ക് ഉയര്‍ന്ന് കമ്പനി, പുതിയ നേട്ടം

ലുലു ഗ്രൂപ്പിന്‍റെ മികവ് പരിഗണിച്ചാണ് നേട്ടം. 

Lulu Group International ranks 12th in 100 most Admired Companies in the Middle East

ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കില്‍ മികച്ച സ്ഥാനം നേടി ലുലു ഗ്രൂപ്പ്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസിന്‍റെ റാങ്കിങിലാണ് ലുലു ഗ്രൂപ്പ് ഇടം നേടിയത്.

2024ലെ മിഡില്‍ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്. ആദ്യ 15 സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനിയും ലുലു ഗ്രൂപ്പാണ്. ദി ഗിവിങ് മൊമന്‍റ് കമ്പനി, എമിറേറ്റ്സ് എയര്‍ലൈന്‍, നിയോം എന്നിവയാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 

Read Also -  10 വര്‍ഷമായി ജോലി ചെയ്തിട്ടില്ല, മുടങ്ങാതെ ശമ്പളം വാങ്ങി നഴ്സ്! വൻ തുക സമ്പാദിച്ചു; പക്ഷേ കിട്ടിയത് മുട്ടൻ പണി

സുസ്ഥിരത മുൻനിർത്തിയുള്ള പദ്ധതികൾ, ഉപഭോക്തൃ സേവനം സുഗമമാക്കാൻ നടപ്പാക്കിയ ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ മുൻനിര പട്ടികയിലേക്ക് അർഹരാക്കിയത്. സംതൃപ്തരായ ഉപഭോക്താക്കൾ, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാർക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാൻഡാക്കിയെന്ന് അറേബ്യൻ ബിസിനസ് വിലയിരുത്തി. ചെയർമാൻ എം.എ യൂസഫലിയുടെ ദീർഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായകമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios