അതിസമ്പന്ന പട്ടികയിലെ ഒരേയൊരു മലയാളി, ഗൾഫിലെ ഏക ഇന്ത്യൻ വ്യവസായി; ബ്ലൂംബർഗ് പട്ടികയിൽ യൂസഫലി, ആകെ ആസ്തി ഇതാണ്!

ബ്ലൂംബര്‍ഗ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക മലയാളിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. 

LuLu group chairman M a Yusuff Ali is the only malayali in Bloomberg Billionaires Index

ദുബൈ: ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്.

പട്ടികയില്‍ 487-ാം സ്ഥാനത്താണ് എം എ യൂസഫലി. 6.45 ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി. പട്ടികയിലെ ഏക മലയാളിയാണ് അദ്ദേഹം. ഇന്ത്യയില്‍ നിന്ന് 12 വ്യവസായികളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നാലുപേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയിലെ അല്‍വാലിദ് ബിന്‍ തലാല്‍ രാജകുമാരനാണ് അറബ് ലോകത്തെ അതിസമ്പന്നന്‍. 123-ാം സ്ഥാനത്താണ് തലാല്‍ രാജകുമാരന്‍. 17.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആകെ ആസ്തി. സുലൈമാന്‍ അല്‍ ഹബീബ് (11.7 ബില്യണ്‍ ഡോളര്‍), മുഹമ്മദ് അല്‍ അമൗദി (9.22 ബില്യണ്‍ ഡോളര്‍) എന്നിവരും സൗദി അറേബ്യയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള അബ്ദുള്ള ബിന്‍ അല്‍ ഖുരൈര്‍ (9.28 ബില്യണ്‍ ഡോളര്‍) 298-ാം സ്ഥാനത്തുണ്ട്. 

സേപ്സ്എക്സ്, ടെസ്ല, എക്സ് തലവന്‍ ഇലോണ്‍ മസ്കാണ് ലോകത്തിലെ അതിസമ്പന്നന്‍. 256 ബില്യണ്‍ ഡോളറാണ് ആസ്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാര്‍ക്ക സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തി. 207 കോടി ഡോളറാണ് സക്കര്‍ബര്‍ഗിന്‍റെ ആസ്തി. 204 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്‍റെ ആസ്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios