ന്യൂനമര്‍ദ്ദം; ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
പല സ്ഥലങ്ങളിലും മഴയ്ക്കും കാറ്റിനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.
![low pressure to bring rain in oman from friday low pressure to bring rain in oman from friday](https://static-gi.asianetnews.com/images/01ede1516ww18v9g2temx2cyb4/pjimage--78--jpg_363x203xt.jpg)
മസ്കറ്റ് ഒമാനിൽ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി മുസന്ദം ഗവര്‍ണറേറ്റ്, ഒമാന്‍ തീരദേശ മേഖലകള്‍, അല്‍ ഹജര്‍ പര്‍വതനിരകളുടെ സമീപ പ്രദേശങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ ഭാഗികമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഈ ദിവസങ്ങളില്‍ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഉയര്‍ന്ന തിരമാലകൾക്കുള്ള സാധ്യതയുമുണ്ട്. താപനിലയില്‍ കുറവുണ്ടാകുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Read Also - ഒമാനിൽ തൊഴിലാളികളുടെ കാരവാനിൽ തീപിടിത്തം, ഒരാൾക്ക് പരിക്കേറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം