ഒമാനിൽ 'ലോബ്സ്റ്റർ' സീസണിന് തുടക്കമായി

ആഗോളതലത്തിൽ വളരെയധികം വാണിജ്യ പ്രാധാന്യമുള്ള ലോബ്സ്റ്ററുകളെ, ഒമാനിലെ ദോഫാർ, അൽ വുസ്ത, ഷർഖിയ എന്നീ പ്രദേശങ്ങളിലെ സമുദ്രത്തിൽ നിന്നുമാണ് കൂടുതലും ലഭിക്കാറുള്ളത്. 

lobster season begins in oman

ഒമാനിൽ "ലോബസ്റ്റർ' സീസണിന് തുടക്കമായി. വംശനാശം  സംഭവിച്ചുകൊണ്ടിരിക്കുന്ന "ലോബ്സ്റ്റർ' എന്ന കടൽ ജീവിയെ പിടിക്കാൻ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രമാണ് ഒമാൻ സർക്കാർ അനുവദിച്ചിട്ടുള്ളത്.

ആഗോളതലത്തിൽ വളരെയധികം വാണിജ്യ പ്രാധാന്യമുള്ള ലോബ്സ്റ്ററുകളെ, ഒമാനിലെ ദോഫാർ, അൽ വുസ്ത, ഷർഖിയ എന്നീ പ്രദേശങ്ങളിലെ സമുദ്രത്തിൽ നിന്നുമാണ് കൂടുതലും ലഭിക്കാറുള്ളത്. 2008 വരെയുള്ള വര്‍ഷങ്ങളില്‍ 2000 മുതൽ 2500 ടണ്‍ വരെ ലോബ്സ്റ്ററുകളായിരുന്നു ഒമാനിലെ സമുദ്രത്തിൽ നിന്നും കരക്കെത്തിയിരുന്നത്. എന്നാല്‍ അതിനു ശേഷം അശാസ്ത്രീയമായി നടത്തിവന്ന  മത്സ്യബന്ധന രീതികൾ ഇവയുടെ വംശനാശത്തിന് കാരണമായി.

പിന്നീട് ഒമാൻ കാർഷിക മന്ത്രാലയം ലോബ്സ്റ്റർ കൂടുതലായി കണ്ടുവരുന്ന മേഖല സൂക്ഷ്മമായി നിരീക്ഷിക്കുകയും, മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപെടുത്തുകയും ചെയ്തു. ഇതനുസരിച്ച് രാജ്യത്ത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിൽ മാത്രമേ ലോബ്സ്റ്ററുകളെ കടലിൽ നിന്ന് പിടിക്കാൻ മല്‍സ്യതൊഴിലാളികള്‍ക്ക് അനുവാദമുള്ളൂ.

ലോബ്സ്റ്ററിന്റെ പ്രജനന സമയത്തും, എട്ട് സെന്‍റീമീറ്ററില്‍ താഴെ വലിപ്പമുള്ള സമയത്തും ഇവയെ കടലിൽ നിന്നും പിടിക്കരുതെന്ന് കർശന നിയമവുമുണ്ട്. 2017ൽ 464 ടണ്ണും, 2016ൽ 430 ടണ്ണും,  2015ൽ 416 ടണ്ണും ലോബ്സ്റ്റർ മാത്രമേ  കരക്കെത്തിയിരുന്നുള്ളു. ഓസ്ട്രേലിയ, ജപ്പാൻ,  അമേരിക്ക, യൂറോപ് തുടങ്ങിയ രാജ്യങ്ങളാണ് ഒമാൻ ലോബ്സ്റ്ററിന്റെ  പ്രധാന വിപണികൾ.

Latest Videos
Follow Us:
Download App:
  • android
  • ios