ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി
നിലവില്‍ സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി. ഇക്കഴിഞ്ഞ മേയ് പത്തിനാണ് സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖാത്തിബ് മെസിയെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
റിയാദ്: ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി. നേരത്തെ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. 'ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുതെന്നാണ് മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ളത്.
നിലവില്‍ സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി. ഇക്കഴിഞ്ഞ മേയ് പത്തിനാണ് സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖാത്തിബ് മെസിയെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍ രാജ്യമായ സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം നല്‍കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്കാണ് സൗദി അറേബ്യയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.
ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് ‘ഹയ്യ’ കാർഡ്. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം പ്രത്യേകം അപേക്ഷ നൽകിയാലാണ് ഇത് ലഭിക്കുക. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇത് നിർബന്ധമാണ്. മത്സര ദിവസങ്ങളിൽ ഖത്തറിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും. 2022 നവംബർ ഒന്നിനും 2023 ജനുവരി 23നുമിടയിൽ ലോകകപ്പ് സീസൺ സന്ദർശിക്കുന്ന എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായിരിക്കും ഹയ്യ കാർഡ്. ലോകകപ്പ് സീസണിൽ 60 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാൻ ഹയ്യ കാർഡ് കൈവശമുള്ളവർക്ക് സാധിക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹയ്യ കാർഡ് ഉടമകൾ ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി സൗദി ഇലക്ട്രോണിക് വിസ നേടിയാൽ ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇപ്രകാരം എൻട്രി വിസ ലഭിക്കുന്നവർക്ക് 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. വിസാകാലയളവിൽ എത്രതവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ടായിരിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കമെന്ന വ്യവസ്ഥയില്ല. രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.
Read also: ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ ഫ്രീ വിസ