ഗംഭീര ഓഫര്‍! ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകള്‍; ഗ്ലാമറസ് ജോലി വേണോ? 5000 പേർക്ക് വാതിൽ തുറന്ന് എയര്‍ലൈൻ
പുതുതായി പഠിച്ചിറങ്ങിയ പുതിയ ഗ്രാജ്വേറ്റ്സിനെയാണ് വേണ്ടത്. പാർട്ട് ടൈം, ഇന്റേൺഷിപ്പുകാർക്കും അവസരമുണ്ട്. കസ്റ്റമർ സർവ്വീസ് - ഹോസ്പിറ്റാലിറ്റി മേഖലയിൽ ഒരു വർഷമെങ്കിലും പരിചയം ഉള്ളവർക്കും ഇത് നല്ല അവസരം.
ദുബൈ: ക്യാബിൻ ക്രൂവാകാൻ 5000 പേരെ ക്ഷണിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. പുതിയ, വലിയ വിമാനങ്ങൾ ഉടനെ ഫ്ലീറ്റിൽ എത്തുന്നത് കണക്കിലെടുത്താണ് റിക്രൂട്ട്മെൻറ്. എയർ ബസ് 350 2024ന്റെ പകുതിയോടെ എത്തും. ദുബായ് എയർഷോയിൽ താരമായ ബോയിങ് 777 എക്സ് 2025ലെത്തും. 777-9, 777-8 എന്നിവയും ഓർഡർ ബുക്കിൽ ഡെലിവറി കാത്തിരിക്കുകയാണ്. 5000 പേരെ നിയമിക്കുന്നതോടെ കമ്പനിയുടെ ക്യാബിൻ ക്രൂ കപ്പാസിറ്റി 25 ശതമാനം വർധിക്കും. നിലവിൽ 21,500 പേരാണ് കമ്പനിയിലെ ജീവനക്കാർ.
460 നഗരങ്ങളിൽ റിക്രൂട്ട്മെന്റ് റാലി
എമിറേറ്റ്സ് എയർലൈൻസ് വെബ്സൈറ്റിൽ കയറി അപേക്ഷ നൽകിയാൽ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കമ്പനി റിക്രൂട്ട്മെന്റ് നടത്തും. ഇത് കമ്പനി പ്രത്യേകം അറിയിക്കും. പ്രധാന നഗരങ്ങളിലൊക്കെ റിക്രൂട്ട്മെന്റ് നടത്താറുണ്ട് എന്നതിനാൽ തന്നെ കേരളത്തിലുള്ളവർക്കും, ഹോസ്പിറ്റാലിറ്റി, എയർലൈൻ കോഴ്സുകൾ പഠിച്ച യുവാക്കൾക്കും
വൻ അവസരമാണിത്. പുതുതായി പഠിച്ചിറങ്ങിയ പുതിയ ഗ്രാജ്വേറ്റ്സിനെയാണ് വേണ്ടത്. പാർട്ട് ടൈം, ഇന്റേൺഷിപ്പുകാർക്കും അവസരമുണ്ട്. കസ്റ്റമർ സർവ്വീസ് - ഹോസ്പിറ്റാലിറ്റി മേഖലയിൽ ഒരു വർഷമെങ്കിലും പരിചയം ഉള്ളവർക്കും ഇത് നല്ല അവസരം.
Read Also - വമ്പൻ അവസരം, ആയിരത്തിലേറെ ഒഴിവുകള്‍! അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍, പ്രവാസികള്‍ക്കും അപേക്ഷിക്കാം
'നല്ല പെരുമാറ്റം' കൈയിലുണ്ടോ?
അപേക്ഷിക്കുന്നവർക്ക് 160 സെന്റിമീറ്ററെങ്കിലും ഉയരം വേണം. 212 സെ.മീ വരെ ഉയരത്തിലേക്ക് എത്താൻ കഴിയണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അനിവാര്യം. നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ, ആകർഷകമായ വ്യക്തിത്വം എന്നിവ ഒഴിച്ചു കൂടാനാകാത്തത്. 12 ആം ക്ലാസ് വരെയാണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത്. ഹോസ്പിറ്റാലിറ്റി രംഗത്ത് 1 വർഷത്തെ പരിചയം
കൂടിയുണ്ടെങ്കിൽ മടിക്കേണ്ട. അപേക്ഷ അയച്ചോളൂ.
'പ്രൂവ് യുവർസെൽഫ്'
അപേക്ഷ അയച്ചവരെ റിക്രൂട്ട്മെന്റ് നടക്കുന്ന നഗരം ഏതാണെന്ന് മുൻകൂട്ടി അറിയിക്കും. ഡ്രസ് കോഡ് ഉൾപ്പടെ എല്ലാം കൃത്യമായി മനസ്സിലാക്കി വേണം പോകാൻ. ഓപ്പൺ ഡേ, അസെസ്മെന്റ് ഡേ, ഫൈനൽ ഇന്റർവ്യൂ എന്നിങ്ങനെയായിരിക്കും റിക്രൂടട്മെന്റ്. അസസ്മെന്റ് ഡേ ആദ്യ റൗണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ്. ഓൺലൈൻ ടെസ്റ്റ് ഉണ്ടാകും. ഫൈനൽ ഇന്റർവ്യൂ കടന്നാൽ പിന്നീട് 8 ആഴ്ച്ച നീളുന്ന ട്രെയിനിങ് ഉണ്ടാകും.
ഇന്റർനാഷണൽ കരിയറിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ എമിറേറ്റ്സ് എയർലൻ യൂണിഫോമിൽ ലോകമെമ്പാടുമുള്ള 76 രാജ്യങ്ങളിലെ 140 നഗരങ്ങളിലേക്ക് പറക്കാം. ക്യാബിൻ ക്രൂവായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് 10388 ദിർഹമാണ് തുടക്കത്തിലെ ശരാശരി ശമ്പളം. വിവിധ അലവൻസ് വേറെയും. 2023ൽ 8000 ക്യാബിൻ ക്രൂവിനെയാണ് എമിറേറ്റ്സ് എയർലൈൻ നിയമിച്ചത്. നിലവിൽ 21,500 ജീവനക്കാരാണ് എമിറേറ്റ്സ് എയർലൈനിൽ ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...