കുവൈത്തിലെ വാഹനാപകടം; ചികിത്സയിലുള്ളത് മൂന്നു പേര്‍

അപകടത്തിൽ പരിക്കേറ്റ മൂന്നു പേരാണ് ചികിത്സയിലുള്ളത്. ഇവർ സുഖം പ്രാപിച്ച് വരികയാണ്.

kuwait vehicle accident injured people  undergoing treatment

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് മൂന്നു പേര്‍. അഞ്ച് ഇന്ത്യാക്കാരാണ് അപകടത്തില്‍ മരണപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ.  

ഇവരുടെ മൃതദേഹങ്ങളുടെ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.   മരിച്ചവരിൽ ബാക്കിയുള്ളവർ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരാണ് ചികിത്സയിലുള്ളത്. ഇവർ സുഖം പ്രാപിച്ച് വരികയാണ്. ഇന്നലെയാണ് കുവൈത്തിലെ സെവൻത് റിങ് റോഡിൽ വാഹനാപകടം ഉണ്ടായത്.

Read Also -  കുവൈത്തിൽ അപകടത്തിൽപ്പെട്ടത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം; 2 മലയാളികൾക്കും പരിക്ക്, 5 പേർ സംഭവസ്ഥലത്ത് മരിച്ചു

തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. പിറകിൽ മറ്റൊരു വാഹനം ഇടിച്ച​തിനെ തുടർന്ന് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios