താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കുന്നതായി കുവൈത്ത്
ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള സർക്കാർ കരാറുകൾക്കാണ് ഈ തൊഴിൽ വിസകൾ ബാധകമാകുക.
കുവൈത്ത് സിറ്റി: താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). ഇത് വര്‍ധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണ്.
ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച മുതൽ വീണ്ടും വിസ നൽകാന്‍ തുടങ്ങുന്നത്. ആഭ്യന്തര മന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലെ പിഎഎംന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെ നടത്തിയ പ്രഖ്യാപനം അനുസരിച്ച് ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള സർക്കാർ കരാറുകൾക്ക് ഈ തൊഴിൽ വിസകൾ ബാധകമാകുമെന്നാണ് വ്യക്തമാക്കുന്നത്. ഹ്രസ്വകാല ഗവൺമെന്‍റ് അസൈൻമെന്‍റുകള്‍ക്കായി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പ്രവേശനം സുഗമമാക്കുന്നതിന് തിങ്കളാഴ്ച മുതൽ വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം