വർണാഭമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്പൻ ആഘോഷ പരിപാടികൾ
കുവൈത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ആഘോഷ പരിപാടികൾ.
![kuwait national day celebrations kuwait national day celebrations](https://static-gi.asianetnews.com/images/01jkjnysvte8wpdetx0rr2162d/fotojet---2025-02-08t170237.528_363x203xt.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ദേശീയ ദിനത്തോടനുബന്ധിച്ചും വിമോചന ദിനത്തോടനുബന്ധിച്ചുമുള്ള ആഹ്ളാദകരമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഷുവൈഖ് പോർട്ട് മുതൽ മെസ്സില വരെ നീളുന്ന തെരുവ് നിരവധി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ച് ഫ്ലാഗ് സ്ക്വയറിലും ഷർഖ് മാർക്കറ്റിലും, ഹോട്ടലുകൾ, ഷോപ്പിംഗ് സെന്‍ററുകൾ, ജനപ്രിയ കഫേകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ, ക്ലബ്ബുകൾ, ടൂറിസം പ്രോജക്ട് കമ്പനിയുടെ കീഴിലുള്ള പാർക്കുകൾ എന്നിവയിലും ആഘോഷ പരിപാടികൾ നടന്നു.
അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ കാറുകളും കാണികളുമടക്കം കനത്ത തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍, ആഘോഷങ്ങൾക്ക് വിഘാതമാകുന്ന എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്റ്റനൻ്റ് ജനറൽ നാസർ അൽ ഉത്മാന്‍റെ നിയമനപ്രകാരം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ താബെത് അൽ മുഹന്നയുടെ മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷാ നടപടിക്രമങ്ങളും സ്വീകരിച്ചിരുന്നു.
Read Also - കല്യാണം കൂടാൻ പോയതാ, എത്തിയത് പൊലീസ് സ്റ്റേഷനിൽ; റോഡിലെ 'സ്റ്റണ്ട്' വീഡിയോ വൈറൽ, പിന്നാലെ ഡ്രൈവർ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം