കുവൈത്തിൽ അടുത്ത മാസം മുതല്‍ ഉച്ചജോലിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ മാൻപവര്‍ അതോറിറ്റി

ഇത് ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് അവസാനം വരെ നീളും. 

kuwait manpower authority preparing to announce midday work ban

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ മാൻപവര്‍ അതോറിറ്റി തയാറെടുക്കുന്നു. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ഇത് ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് അവസാനം വരെ നീളും. ഉച്ചജോലി വിലക്ക് കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കൂടാതെ നാഷണൽ സെൻറര്‍ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ മൂന്ന് മാസവും കര്‍ശന പരിശോധന നടത്തുകയും ചെയ്യും.

Read Also -  പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചില്ല; ആ​റു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി കുവൈത്ത് അധികൃത‍ർ

കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ജനറല്‍ ഫയര്‍ ഫോഴ്സ്. വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ അടച്ചുപൂട്ടി.

സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ലെന്നും ഈ ലംഘനങ്ങള്‍ പരിഹരിക്കണമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ഫയര്‍ ഫോഴ്സ് അറിയിച്ചു. സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സ​മൂ​ഹ​സു​ര​ക്ഷ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കും എ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടിയെടുത്തത്. സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന​മാ​യ നി​യ​മ​മു​ണ്ട്. നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios