യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; വൈകിയത് അഞ്ചു മണിക്കൂര്‍
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പറഞ്ഞത്.
കുവൈത്ത് സിറ്റി: കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് അഞ്ചു മണിക്കൂര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്.
കുറച്ചു വൈകിയാണ് കോഴിക്കോട് നിന്ന് വിമാനം എത്തിയത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തില്‍ കയറ്റിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞ് വൈകുന്നേരം 6.10ഓടെയാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം കുവൈത്തിൽ നിന്ന് പുറപ്പെടാൻ വൈകിയതോടെ പുലർച്ചെ ഒരു മണിയോടെയാണ് എത്തിയത്.
കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. 51 കാരനായ സിറിയക്കാരനാണ് മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിക്കുകയും അവയില്‍ ഒരു വാഹനം സുലൈബിയക്ക് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ മറിയുകയും ചെയ്താണ് അപകടം ഉണ്ടായത്.
അപകടത്തില്‍ 14 പ്രവാസികൾക്കും ഒരു കുവൈത്തി പൗരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങി.