കുവൈത്ത് തീപിടിത്തം; പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം, നോർക്ക ഹെൽപ് ലൈൻ ആരംഭിച്ചു, അനുശോചിച്ച് രാഹുൽ

മറ്റ് രാജ്യങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. 

Kuwait fire accident latest news: High-level meeting at Prime Minister's residence, helpline at Norka headquarters, condolence by Rahul

ദില്ലി: കുവൈത്തിലെ തീപിടിത്തത്തില്‍ ഉള്‍പ്പെട്ട മലയാളികളുടെ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈൻ ആരംഭിച്ചു. നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്‍ററും കുവൈത്തില്‍ ഹെല്‍പ് ഡെസ്കുമാണ് ആരംഭിച്ചത്. 18004253939 (ഇന്ത്യയില്‍ നിന്നും) എന്ന നമ്പറിലാണ് നോര്‍ക്ക ഹെല്‍പ് ലൈൻ പ്രവര്‍ത്തിക്കുക. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. അപകടത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദുഖവും നടുക്കവും രേഖപ്പെടുത്തി.

തൊഴിലാളികളുടെ ജീവിത സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. മറ്റ് രാജ്യങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. 

വിദേശകാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാന‍ർജി അറിയിച്ചു. കുവൈത്തിലുള്ള ബംഗാള്‍ സ്വദേശികളുടെ വിവരങ്ങള്‍ തേടാൻ ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിക്കും ദില്ലി റെസിഡന്‍റ് കമ്മീഷണർക്കുമാണ് നിർദേശം നല്‍കിയത്.ദുരന്തത്തില്‍ മമത ബാനർജി അനുശോചനം അറിയിച്ചു.ദുരന്തത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.


നോർക്കയിൽ ഗ്ലോബൽ കൊണ്ടാക്ട് സെന്‍ററും കുവൈറ്റിൽ ഹെൽപ് ഡെസ്കും

കുവൈത്ത് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്‍റെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം അടിയന്തര സഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെന്‍റർ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്തിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. അതിനുള്ള ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.

ഹെൽപ് ഡെസ്ക് നമ്പരുകൾ:

അനുപ് മങ്ങാട്ട് - +965 90039594
ബിജോയ്‌ - +965 66893942
റിച്ചി കെ ജോർജ് - +965 60615153
അനിൽ കുമാർ-  +965 66015200
തോമസ് ശെൽവൻ- +965 51714124
രഞ്ജിത്ത്-+965 55575492
നവീൻ- +965 99861103
അൻസാരി- +965 60311882
ജിൻസ് തോമസ്-  +965 65589453,
സുഗതൻ - +96 555464554,  
കെ. സജി   - + 96599122984.

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. അപകടത്തില്‍പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അടിയന്തര സഹായമെത്തിക്കണമെന്ന് കെസി വേണുഗോപാല്‍

കുവൈത്തിലെ തീപിടിത്തത്തിൽ ദുരിത ബാധിതർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ടു എഐസിസി ജനറൽ സെക്രട്ടറി  കെ.സി വേണുഗോപാൽ എം.പി. വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാച്ചിലവുകൾ വഹിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ നൽകാൻ കുവൈത്തിലെ എംബസിയോട് നിർദേശിക്കണമെന്നും വേണുഗോപാൽ വിദേശകാര്യ മന്ത്രി എസ്  ജയശങ്കറിനയച്ച കത്തിൽ ആവശ്യപ്പെട്ടു.

അപകടത്തിൽപെട്ടു മരണമടഞ്ഞവരുടെ കുടുംബങ്ങൾക്  അടിയന്തിരസഹായമെത്തിക്കാൻ ഇടപെടണമെന്നും കെ.സി വേണുഗോപാൽ കത്തിൽ  ആവശ്യപ്പെട്ടു. കുവൈത്ത് അധികൃതരുമായി സഹകരിച്ച് സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്നും ഇരകൾക്ക് നീതി ലഭിക്കാനും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അന്വേഷണം അനിവാര്യമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പത്തോളം ഇന്ത്യക്കാരുൾപ്പെടെ 43 പേരുടെ മരണത്തിനിടയായ സംഭവം അതിദാരുണമാണെന്നും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു .

വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി


കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നാൽപ്പതോളം ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ സാദ്ധ്യമായ എല്ലാ ആയ നടപടികളും സ്വീകരിക്കണമെന്നും അപകടത്തില്‍ മരിച്ച കൊല്ലം ആനയടി സ്വദേശി തുണ്ടുവിള വീട്ടിൽ ഷമീറിന്‍റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണം എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.  ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ എസ് ജയശങ്കറിനും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക്യക്കും ഇമെയില്‍ അയച്ചതായും എംപി അറിയിച്ചു. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകാനും ചികിത്സ സഹായം നൽകാനും വേണ്ട നടപടികളും സ്വീകരിക്കാൻ  കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.

വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക്, ശക്തമായ നടപടിക്ക് നിർദേശം നല്‍കി അമീര്‍, ദുരന്തത്തിൽ അനുശോചിച്ച് മോദി

കുവൈത്ത് തീപിടിത്തം; 49 മരണം; പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലെന്ന് ദൃക്സാക്ഷി

 

 

Latest Videos
Follow Us:
Download App:
  • android
  • ios