Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ കടയില്‍ റെയ്ഡ്; 3000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുള്ള സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന സ്റ്റോറിലാണ് പരിശോധന നടത്തിയത്.

kuwait authorities seized 3000 counterfeit items
Author
First Published Jun 26, 2024, 7:08 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ പ്രദേശത്തെ ഒരു കടയില്‍ നിന്ന് 3,000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

ഹവല്ലി ഗവർണറേറ്റിലെ പരിശോധനാ സംഘങ്ങൾ ഒരു വാണിജ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുള്ള സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന സ്റ്റോറിലാണ് പരിശോധന നടത്തിയത്. ഉടൻ തന്നെ സ്റ്റോർ അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും കട ഉടമയെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

Read Also - പിടിച്ചെടുത്തത് 550 കിലോ കേടായ ഇറച്ചി; ഭക്ഷണശാലകളില്‍ പരിശോധന, 13 സ്ഥാപനങ്ങള്‍ പൂട്ടിച്ച് കുവൈത്ത് അധികൃതര്‍

നിയമപരമായ നടപടികള്‍ ഒഴിവാക്കാൻ കട ഉടമകൾ ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്ന് അൽ അൻസാരി ആവശ്യപ്പെട്ടു. എല്ലാ ഗവർണറേറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും സെൻട്രൽ മാർക്കറ്റുകളിലും പരിശോധന സംഘങ്ങൾ കർശനമായ പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios