കുവൈത്തില്‍ കര്‍ശന ട്രാഫിക് പരിശോധന; 28,175 നിയമലംഘനങ്ങൾ കണ്ടെത്തി
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിച്ചതിന് 26 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിന്‍ തുടര്‍ന്ന് അധികൃതര്‍. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി പരിശോധനകള്‍ നടത്തി. ഈ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങളും കണ്ടെത്തി.
ആകെ 28,175 ട്രാഫിക് നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കൂടാതെ, 1,345 അപകടങ്ങളും ഈ കാലയളവില്‍ രേഖപ്പെടുത്തി. ഇതിൽ 228 പേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടായി. പരിക്കേറ്റ ചിലര്‍ മരണപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിച്ചതിന് 26 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. കൂടാതെ, വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ 52 വാഹനങ്ങളും 35 മോട്ടോർസൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 26 പേരെ പിടികൂടിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Read Also - ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി
കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; കടല്‍ മാര്‍ഗം കടത്തിയ 100 കിലോ ഹാഷിഷ് പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതര്‍. കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.
വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.