ഒരാഴ്ച നീണ്ട പരിശോധന; കുവൈത്തിൽ കണ്ടെത്തിയത് 50,557 ട്രാഫിക് നിയമലംഘനങ്ങൾ
അശ്രദ്ധമായി വാഹനമോടിച്ച 65 ഡ്രൈവർമാരെ പരിശോധനകളിൽ അറസ്റ്റ് ചെയ്തു.
(പ്രതീകാത്മക ചിത്രം)
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപക ട്രാഫിക് പരിശോധന. ട്രാഫിക്, സുരക്ഷാ പരിശോധന ക്യാമ്പയിനുകൾ അധികൃതർ തുടരുകയാണ്. ട്രാഫിക് ആന്‍റ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടറാണ് പരിശോധനകൾ നടത്തി വരുന്നത്.
ഇത് പ്രകാരം കഴിഞ്ഞ ആഴ്ചയിലും രാജ്യത്ത് വ്യാപകമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് പരിശോധനകൾ നടത്തിയിരുന്നു. സുരക്ഷാ ക്യാമ്പയിനുകളിൽ 50,557 ട്രാഫിക് നിയമലംനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനമോടിച്ച 65 ഡ്രൈവർമാരെ പരിശോധനകളിൽ അറസ്റ്റ് ചെയ്തു. 128 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും ജുവനൈൽ ഗാരേജിലേക്ക് റഫർ ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 66 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.
Read Also - പ്രവാസികളെ വലയ്ക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയം; മാറ്റമാവശ്യപ്പെട്ട് നിവേദനം
https://www.youtube.com/watch?v=QJ9td48fqXQ