ഉച്ചവിശ്രമം; കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി.
ജൂണ്‍ ഒന്നു മുതല്‍ കുവൈത്തില്‍ നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന തോതില്‍ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുകയും ചെയ്യും.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 392 നിയമലംഘനങ്ങള്‍ കണ്ടെത്തി. 295 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ ഒന്നു മുതല്‍ കുവൈത്തില്‍ നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന തോതില്‍ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ വാഹനപരിശോധന; 600 നിയമലംഘനങ്ങള്‍ കണ്ടെത്തി
കൊവിഡ് 19; കുവൈത്തില്‍ നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു
കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആദ്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നാലാം ഡോസ് വാക്‌സിന് യോഗ്യത. ഇവര്‍ക്ക് മിശ്രിഫിലെ കേന്ദ്രത്തിലെത്തി രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 12നും 50നും ഇടയില്‍ പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ നാലാം ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടില്ല.
അതേസമയം കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് ഹോം ക്വാറന്റീന്‍ അഞ്ചു ദിവസമാക്കി. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന; 100 നിയമലംഘനങ്ങള്‍ കണ്ടെത്തി
ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.