കുവൈത്തില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് രണ്ട് മലയാളികളുള്‍പ്പെടെ അഞ്ച് പേര്‍
കുവൈത്തിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച അഞ്ച് പേരിൽ രണ്ടു പേർ മലയാളികളാണ്. പാലക്കാട് കൊല്ലങ്കോട് 'ശ്രീജ'യിൽ വിജയഗോപാൽ, മുബാറക് അൽ കബീർ ആശുപത്രിയിലും, കോഴിക്കോട് എലത്തൂർ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്റഫ് അമീരി ആശുപത്രിയിലും ആണ് മരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി. പുതിയതായി 1048 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
കുവൈത്തിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച അഞ്ച് പേരിൽ രണ്ടു പേർ മലയാളികളാണ്. പാലക്കാട് കൊല്ലങ്കോട് 'ശ്രീജ'യിൽ വിജയഗോപാൽ, മുബാറക് അൽ കബീർ ആശുപത്രിയിലും, കോഴിക്കോട് എലത്തൂർ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്റഫ് അമീരി ആശുപത്രിയിലും ആണ് മരിച്ചത്. അഷ്‌റഫ് കോ ഓപറേറ്റിവ് സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയിരുന്നു. അതേ സമയം കുവൈത്തിൽ പുതുതായി 1048 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 14850 ആയി. പുതിയ രോഗികളിൽ 242 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3760 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു.
പുതുതായി 250 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 4093 ആയി. നിലവിൽ 10645 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 168 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം വ്യക്തമാക്കി.