ഗൾഫിലും പ്രവർത്തനം വ്യാപിപ്പിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസ്; വിവിധ രാജ്യങ്ങളിൽ കോഓഡിനേറ്റര്‍മാരെ നിയമിച്ചു
പ്രവാസികൾക്കിടയിൽ മലയാള സാഹിത്യവും സംസ്കാരവും പരിപോഷിപ്പിക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് സൊസൈറ്റി മിഡിലീസ്റ്റ് രാജ്യങ്ങളിൽ കോഓഡിനേറ്റർമാരെ നിയോഗിച്ചിരിക്കുന്നത്.
റിയാദ്: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക സാഹിത്യപ്രവർത്തന, പുസ്തകപ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ഗള്‍ഫിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ഗള്‍ഫ് മേഖലയിൽ വിവിധ കോഓഡിനേറ്റര്‍മാരെ നിയമിച്ചു.
സൗദി കോഓഡിനേറ്ററായി നൗഫൽ പാലക്കാടനെ നിയമിച്ചു. മാണി കെ. ചാക്കോ (കുവൈത്ത്), ജോൺ ഗിൽബെർട്ട് (ഖത്തർ), എം.എസ്. സജിത് (ബഹ്റൈൻ), സജി ചങ്ങനാശ്ശേരി (ഒമാൻ) എന്നിവരെ ഇത ഗൾഫ് രാജ്യങ്ങളിലെ കോഓഡിേനറ്റർമാരായും നിയമിച്ചതായി പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു അറിയിച്ചു.
പ്രവാസികൾക്കിടയിൽ മലയാള സാഹിത്യവും സംസ്കാരവും പരിപോഷിപ്പിക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് സൊസൈറ്റി മിഡിലീസ്റ്റ് രാജ്യങ്ങളിൽ കോഓഡിനേറ്റർമാരെ നിയോഗിച്ചിരിക്കുന്നത്. പ്രിയദർശിനി പബ്ലിക്കേഷൻ മിഡിലീസ്റ്റ് കോഓഡിനേറ്റർ സഞ്ജു പിള്ള വിവിധ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപ്പിക്കും. സൗദി കോഓഡിനേറ്ററായി നിയമിതനായ നൗഫൽ പാലക്കാടൻ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗമാണ്. മലപ്പുറം ഒഐസിസി വാർഷിക പ്രസിദ്ധീകരണമായ ‘സബർമതി’യുടെ എഡിറ്റായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ᐧ