PICK1 കളിച്ച് തുടർച്ചയായ നാല് വിജയങ്ങൾ; 52,000 ദിർഹം സമ്മാനം നേടി കൊറിയൻ വനിത
മലയാളിയായ സന്തോഷ്കുമാർ സ്വാമിനാഥൻ ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 സ്വന്തമാക്കി
എമിറേറ്റ്സ് ഡ്രോ PICK1 ഗെയിമിലൂടെ ഒരാഴ്ച്ചയ്ക്കിടെ തുടർച്ചയായ നാലു തവണ വിജയം നേടി കൊറിയയിൽ നിന്നുള്ള 36 വയസ്സുകാരി സുവാ പാർക്. മൊത്തം AED 52,000 ആണ് സമ്മാനത്തുകയായി ഓഫീസ് മാനേജരായ സുവാ നേടിയത്.
ഒരു ഓൺലൈൻ കൊറിയൻ കമ്മ്യൂണിറ്റിയിലൂടെയാണ് സുവാ, പിക്1 ഗെയിമിനെക്കുറിച്ച് അറിഞ്ഞത്. എളുപ്പത്തിൽ കളിക്കാവുന്ന ഗെയിം ആണെന്ന് മനസ്സിലായതോടെ സ്ഥിരം ഗെയിമിൽ പങ്കെടുക്കാൻ തുടങ്ങി.
ജൂൺ 20, 21 തീയതികളിൽ നടന്ന നറുക്കെടുപ്പിൽ AED 10,000 വീതം നേടി. ജൂൺ 23-ന് AED 22,000 സ്വന്തമാക്കി. ജൂൺ 24-ന് AED 10,000 നേടി. കുടുംബത്തിലുള്ളവരുടെ ജന്മദിനങ്ങളുമായി ബന്ധപ്പെട്ട നമ്പറുകളാണ് പാർക് തെരഞ്ഞെടുത്തത്. ഭർത്താവിന്റെയും മകളുടെയും ജന്മദിനങ്ങൾ ഭാഗ്യം കൊണ്ടു വന്നു എന്നും അവർ പറയുന്നു. കുടുംബത്തോടൊപ്പം ഒരു വിനോദയാത്രയാണ് സമ്മാനത്തുക ഉപയോഗിച്ച് പാർക് പദ്ധതിയിടുന്നത്.
മലയാളിയായ സന്തോഷ്കുമാർ സ്വാമിനാഥൻ ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 സ്വന്തമാക്കി. ഒമാനിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് സന്തോഷ്കുമാർ.
സുഹൃത്തുക്കളാണ് സന്തോഷ്കുമാറിനെ എമിറേറ്റ്സ് ഡ്രോയിലേക്ക് ക്ഷണിച്ചത്. ഇപ്പോൾ സ്ഥിരമായി സന്തോഷ്കുമാർ ഗെയിം കളിക്കുന്നു. ഈസി6 ടോപ് റാഫ്ൾ സമ്മാനമായ AED 60,000 നേടിയത് ആന്ധ്രാപ്രദേശിൽ നിന്നുള്ള റപ്പെട്ടി അപ്പാറാവോ ആണ്. കുവൈത്തിൽ മെയിന്റനൻസ് ടെക്നീഷ്യനാണ് അദ്ദേഹം. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനാണ് അപ്പറാവോ തുക ഉപയോഗിക്കുക.
ദിവസവും ആഴ്ച്ചതോറുമുള്ള ഡ്രോകളിലൂടെ എമിറേറ്റ്സ് ഡ്രോ ലോകം മുഴുവനുള്ള ആയിരക്കണക്കിന് പേർക്ക് സന്തോഷം നൽകുന്നത് തുടരുകയാണ്. കഴിഞ്ഞ ആഴ്ച്ച മാത്രം EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ 6,380 പേർ നേടിയത് AED 814,000-ൽ അധികമാണ്.
ഈ ആഴ്ച്ചയും മത്സരങ്ങൾ തുടരും. ജൂൺ 28 മുതൽ 30 വരെ യു.എ.ഇ സമയം രാത്രി 9 മണിക്ക് ലൈവ് സ്ട്രീം കാണാം. എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വെബ്സൈറ്റിലും ഡ്രോ കാണാനാകും.
കളിച്ച് തുടങ്ങാനായി ഉടൻ നമ്പറുകളും സൈനുകളും ബുക്ക് ചെയ്യാം. അപ്ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യൂ. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് സഹായത്തിന് വിളിക്കാം - +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com അല്ലെങ്കിൽ സന്ദർശിക്കൂ emiratesdraw.com