കെഎഫ്എ സൂപ്പർ കപ്പ് 2022 മെഗാ ഫുട്ബോള്‍ ടൂര്‍ണമെന്റ്

എട്ട് പ്രൊഫഷണൽ  ടീമും 16 സെമി പ്രൊഫഷണൽ  ടീമും  32 അമേച്ചർ ടീമും പങ്കെടുക്കം. ബഹ്റൈൻ മലയാളി  പ്രവാസികൾക്കിടയിൽ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകൃതമായ സംഘടനയാണ് കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈൻ.

KFA super cup 2022 mega football tournament

മനാമ: കേരള ഫുട്ബോള്‍  അസോസിയേഷന്‍ ബഹ്റൈന്‍ (കെ.എഫ്.എ.) ‘’സൂപ്പർ കപ്പ് 2022’’  മെഗാ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 19,20,26,27 ജൂൺ  2,3,9,10  എന്നീ തീയതികളിൽ വ്യാഴം, വെള്ളി  ദിവസങ്ങളിലായി  ഹൂറയിൽ ഗോസി കോംപ്ലക്സിനു പിൻവശമുള്ള  ഗ്രൗണ്ടിലാണ് കളി നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

എട്ട് പ്രൊഫഷണൽ  ടീമും 16 സെമി പ്രൊഫഷണൽ  ടീമും  32 അമേച്ചർ ടീമും പങ്കെടുക്കം. ബഹ്റൈൻ മലയാളി  പ്രവാസികൾക്കിടയിൽ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകൃതമായ സംഘടനയാണ് കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈൻ. 2019ല്‍ വെറും ഇരുപതോളം ക്ലബ്ബുകളും ആയി തുടങ്ങിയ അസോസിയേഷൻ ഇന്ന് 54 ക്ലബ്ബുകളും 1200ഓളം കളിക്കാരും ചേർന്നതാണ്. ചുരുങ്ങിയ കാലഘട്ടത്തിൽ  23ഓളം ചെറുതും വലുതുമായ ടൂർണമെൻറ് നടത്താനായെന്ന് ഭാരവാഹികൾ പറഞ്ഞു.

കെ.എഫ്.എ  ഭാരവാഹികളായ പ്രസിഡന്റ് ഉബൈദ് പൂമംഗലം, വൈസ്പ്രസിഡണ്ടുമാരായ മുഹമ്മദ് റഫീഖ്, ജനറല്‍ സെക്രട്ടറി കൃഷ്ണ ദാസ്, ട്രെഷർ തസ്‌ലീം  തെന്നാടൻ  ജോ.സെക്രെട്ടറിമാരായ, അബ്ദുൾ ജലീൽ, അരുൺ ശരത്, മെമ്പർഷിപ് കോർഡിനേറ്റർമാർ സജ്ജാദ് സുലൈമാൻ, സവാദ് തലപ്പച്ചേരി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios