നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 15 വർഷമായി റിയാദിലുള്ള അദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി കൂരിതൊടിയിൽ അബ്ദുൽ ഗഫൂർ (44) ആണ് ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 15 വർഷമായി റിയാദിലുള്ള അദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മ. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് സാൻഫീർ. സഹോദരങ്ങൾ: അയമു (പരേതൻ), ജബ്ബാർ (പരേതൻ), ഷമീർ, സുലൈഖ, ജമീല (പരേത), ആമിന, സഫിയ.