പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരണപ്പെട്ടു

അല്‍ഐനിലെ തവാം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Keralite student died in Al Ain

അല്‍ഐന്‍: പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയിലെ അല്‍ഐനില്‍ മരണപ്പെട്ടു. കാസര്‍കോട് നീലേശ്വരം തൈകടപ്പുറം സ്വദേശി അബ്ദുല്‍ കലാമിന്റെ മകള്‍ ആയിഷ (15) ആണ് നിര്യാതയായത്. അല്‍ഐനിലെ തവാം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: ജസീറ കലാം. സഹോദരങ്ങള്‍: ഡോ. സജില കലാം, അബ്ദുല്ല കലാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച അല്‍ഐനില്‍ ഖബറടക്കി. 

നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി മരിച്ചു

യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

ദുബൈ: ന്യുമോണിയ ബാധിതനായി യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് വെങ്കിടങ് സ്വദേശി വി.എം അബ്‍ദുറഹീം (51) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസമായി ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

35 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ അദ്ദേഹം സഹോദരന്‍ മുഹമ്മദ് റാഷിദിനൊപ്പം ഹസ്സന്‍ അല്‍ ജനാഹി ടെക്നിക്കല്‍ സര്‍വീസ് എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു. മകളുടെ നിക്കാഹിന് നാട്ടില്‍ പോയിരുന്ന അദ്ദേഹം രണ്ടാഴ്‍ച മുമ്പാണ് മടങ്ങിയെത്തിയത്. മര്‍ക്കസ് യുഎഇ അലുംനിയുടെ നാഷണല്‍ വൈസ് പ്രസിഡന്റും ദുബൈ മര്‍കസ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു. 

പരേതനായ ആര്‍.കെ സുലൈമാന്‍ ഹാജിയുടെയും പാത്തുട്ടി ഹജ്ജമ്മയുടെയും മകനാണ്. ഭാര്യ - ഖൈറുന്നിസ. മക്കള്‍ - ഫാത്തിമ, ആയിഷ ഫര്‍ഹാന, ഫായിസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി. കണ്ണോത്ത് ജുമാ മസ്‍ജിദില്‍ ഖബറടക്കും.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം

ഫുജൈറ: യുഎഇയിലെ ഫുജൈറയിലും മറ്റ് എമിറേറ്റുകളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നം നേരത്തെ തന്നെ യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. 

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

വെള്ളപ്പൊക്കത്തില്‍ ആറ് പ്രവാസികള്‍ മരിച്ചുവെന്നായിരുന്നു യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലീം അല്‍ തുനൈജി ആദ്യം അറിയിച്ചത്. പിന്നീട് നടന്ന വ്യാപകമായ തെരച്ചിലില്‍ ഒരാള്‍ കൂടി മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇവരില്‍ അഞ്ച് പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

 


 

Latest Videos
Follow Us:
Download App:
  • android
  • ios