ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വിദ്യാര്‍ത്ഥി മരിച്ചു. 

Keralite student died in accident in qatar

ദോഹ: ഖത്തറിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ - ഷംന ദമ്പതികളുടെ മകനായ മുഹമ്മദ് ഹനീന്‍ (17) ആണ് മരിച്ചത്. 

നോബിള്‍ ഇന്‍റര്‍നാഷണൽ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ദേശീയ ദിനത്തിന്റെ  പൊതുഅവധി ദിവസം സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ വുഖൈറിൽ വെച്ചാണ് അപകടം ഉണ്ടായത്. കാറിന്‍റെ ടയർപൊട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. 

Read Also - ഒന്നര വയസ്സുകാരനെ പ്രവാസി വീട്ടുജോലിക്കാരി വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; ക്രൂരതയിൽ ഞെട്ടി കുവൈത്ത്

അപകടത്തിൽ ഹനീന് തലക്ക് ഗുരുതരമായി പരിക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആയിഷയാണ് ഹനീന്റെ സഹോദരി. പിതാവ് ഷാജഹാൻ മുൻ ഖത്തർ എനർജി ജീവനക്കാരനും നോബിൾ ഇന്റർനാഷനൽ സ്കൂൾ സ്ഥാപക അംഗവുമാണ്. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിനു കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios