മലയാളി നഴ്സ് ഓസ്ട്രേലിയയില്‍ മരിച്ചു

ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി മരിച്ചു. 

keralite nurse died in Australia

കെയിൻസ്: മലയാളി നഴ്സ് ഓസ്ട്രേലിയയില്‍ മരിച്ചു. തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്ട്രേലിയയിലെ കെയിൻസില്‍ മരിച്ചത്. 

മസ്തിഷ്കാഘാതത്തെ തുടർന്ന് ടൗൺസ്‌വിൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കെയിൻസ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. പുല്ലുവഴി മുണ്ടയ്ക്കൽ പരേതരായ ജോസ് ജോസഫ്, എൽസമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സഹോദരി: സെജോയ് ജോസ്.

Read Also - പക്ഷാഘാതം മൂലം 5 മാസമായി ചികിത്സയിൽ, നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം; മലയാളി റിയാദിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios