കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
ഏതാനും ദിവസം മുമ്പ് പനി ബാധിച്ച് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നദീമിലെ ഫാമിലി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. റിയാദിലെ നദീമിലാണ് തിരുവനന്തപുരം കുളമുട്ടം മൂങ്ങോട് സ്വദേശി നിസാമുദ്ദീൻ (43) മരിച്ചത്. നദീമിൽ ബഖാല ജീവനക്കാരനാണ്.
ഏതാനും ദിവസം മുമ്പ് പനി ബാധിച്ച് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നദീമിലെ ഫാമിലി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 20 വർഷമായി റിയാദിലുള്ള നിസാമുദ്ദീൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.
പിതാവ്: അബ്ദുൽ ഖരീം. മാതാവ്: റഹീന. ഭാര്യ: തസ്‌നി. മക്കൾ: അർഫാൻ, യാസീൻ. മൃതദേഹം നദീം ഫാമിലി കെയർ ആശുപത്രി മോർച്ചറിയിലാണ്. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് മരുമകൻ അക്ബറും ബന്ധുക്കളായ സമദ്, നൗഷാദ് എന്നിവരും കെഎംസിസി പ്രവർത്തകരും രംഗത്തുണ്ട്.
കൊവിഡ് ബാധിച്ച് നാല് പ്രവാസി മലയാളികള്‍ കൂടി മണിക്കൂറുകള്‍ക്കിടെ മരിച്ചു