അച്ഛനാകാനുള്ള കാത്തിരിപ്പിനിടെ പ്രവാസി മലയാളിയുടെ ജീവിതത്തില്‍ ഭാഗ്യമെത്തി; നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം

12 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന മണി നാല് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

Keralite expat won Dubai Duty Free draw

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ 428-ാമത് സീരീസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ മണി ബാലരാജിനെയാണ് ഭാഗ്യം തുണച്ചത്. ഇദ്ദേഹം വാങ്ങിയ 0405 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഓണ്‍ലൈന്‍ വഴി ജൂണ്‍ 23ന് ഇദ്ദേഹം വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 

12 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന മണി നാല് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. രണ്ടു വര്‍ഷമായി ഇവര്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെുത്തു വരികയാണ്. രണ്ടാമതും അച്ഛനാകാനുള്ള കാത്തിരിപ്പിനിടെയാണ് മണിയെ തേടി ഭാഗ്യമെത്തിയത്. അബുദാബിയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം തനിക്ക് ലഭിച്ച സമ്മാനത്തിന് ദുബൈ ഡ്യൂട്ടി ഫ്രീയോട് നന്ദി അറിയിച്ചു. 

1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയും മില്ലെനയര്‍ പ്രൊമോഷന്‍ ആരംഭിച്ചത് മുതല്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 211-ാമത് മലയാളിയാണ് ഇദ്ദേഹം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയും മില്ലെനയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് പ്രൊമോഷനില്‍ ഒരു ജര്‍മന്‍ പൗരനും മില്ല്യനയറായി. 427 -ാമത് സീരീസ് നറുക്കെടുപ്പില്‍ ജര്‍മ്മന്‍ പൗരനായ ജര്‍ഗന്‍ അലോയിസ് മഷൗവര്‍ ആണ് 10 ലക്ഷം ഡോളര്‍ നേടിയത്.

Read Also -  സ്വദേശിവത്കരണം; അര്‍ധവാര്‍ഷിക ടാര്‍ഗറ്റ് പാലിക്കാത്തവര്‍ക്ക് നാളെ മുതല്‍ കനത്ത പിഴ

യുഎഇയില്‍ നേരിയ ഭൂചലനം

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍  3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫുജൈറയില്‍ അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. 

ഫുജൈറയിലെ ധാദ്‌നയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം  അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാവിലെ 10.51നാണ് നേരിയ ഭൂചലനമുണ്ടായതെന്ന നാഷണല്‍ മെറ്റീരിയോളജി സെന്റര്‍  വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഭൂചലനം അനുഭവപ്പെട്ട വിവരം നാഷണല്‍ മെറ്റീരിയോളജി സെന്റര്‍  അറിയിച്ചത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios