ജോലിക്കിടെ കുഴഞ്ഞുവീണു; ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി നാടണഞ്ഞു

റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 

keralite expat under treatment after an accident  reached homeland

റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്‍റെ ശ്രമഫലമായാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹംസ കരളകുന്നൻ (58) നാടണഞ്ഞു. റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 

ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് നാട്ടിൽ കുടുംബത്തിന് വിവരം കിട്ടുകയും അവർ അഭ്യർഥിച്ചത് അനുസരിച്ച് വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർകാട്, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് സത്താർ താമരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അദ്ദേഹം കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വെൽഫെയർ വിങ് കൺവീനർമാരായ ഹനീഫ മുതുവല്ലൂർ, ഷബീറലി കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് തുടർ ചികിത്സക്കായി കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു.

(ഫോട്ടോ: നാട്ടിലേക്കുള്ള യാത്രക്കായി റിയാദ് വിമാനത്താവളത്തിൽ ഹംസ കരളകുന്നൻ സാമൂഹികപ്രവർത്തകരോടൊപ്പം)

Read More - സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

 മസ്‌കറ്റ്: ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ തിരുവില്വാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി എന്‍ അനീഷ് കുമാറാണ് (37) സുവൈഖില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. പത്ത് ദിവസം മുമ്പാണ് അനീഷ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. മസ്‌കറ്റ് കെഎംസിസിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പിതാവ്: പരേതനായ നാരായണന്‍ കുട്ടി, മാതാവ്: ജയന്തി, ഭാര്യ: അഖില, മക്കള്‍: അര്‍ജുന്‍, അന്‍വിക.

Read More - വാഹനപരിശോധന കര്‍ശനം; നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios