പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു
അസുഖബാധിതയായി അല്‍ ഐന്‍ ത്വവാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പാലക്കാട് കൊട്ടിലില്‍ സുബൈദ (58) ആണ് അല്‍ ഐന്‍ ആശുപത്രിയില്‍ മരിച്ചത്. അസുഖബാധിതയായി അല്‍ ഐന്‍ ത്വവാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: അബ്ദുല്‍ റഹ്മാന്‍, മക്കള്‍: ഫര്‍ഹാന, ഫര്‍സാന, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഇര്‍ഷാദ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, അബൂബക്കര്‍, ഉമര്‍, ഫാത്തിമ.
ഹജ്ജിന് എത്തിയ മലയാളി മദീനയിൽ നിര്യാതനായി
വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു
റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ജിദ്ദക്ക് സമീപം റാബിഖിൽ മെയ് 27നുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശി ബാലകൃഷ്ണന്റെ (50) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിൽ സംസ്കരിച്ചു. കൊല്ലം പുത്തൂർ തെക്കുംഞ്ചേരി പൂമംഗലത്തു വീട്ടിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്.
യാംബുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ കമ്പനിയിലെ സഹപ്രവർത്തകനെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് മടങ്ങുമ്പോഴാണ് വാഹനം അപകടത്തിൽ പെട്ടത്. കൂടെയുണ്ടായിരുന്ന ഒരു നേപ്പാളി പൗരനും അപകടത്തിൽ മരിച്ചിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട മറ്റൊരു നേപ്പാളി പൗരൻ ഇപ്പോഴും ചികിത്സയിലാണ്.
പ്രവാസി മലയാളിക്ക് ഏഴര കോടി രൂപയുടെ സമ്മാനം; വിജയം കണ്ടത് 15 വര്‍ഷത്തെ ഭാഗ്യ പരീക്ഷണം
റാബിഖിലും യാംബുവിലുമായി രണ്ടര പതിറ്റാണ്ടിലേറെയായി വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ-ദോസരി യൂനിറ്റ് അംഗമായിരുന്നു. പരേതനായ പൂമംഗലത്തുവീട്ടിലെ സുബ്രൻ ആണ് പിതാവ്. അമ്മ: കൃഷ്ണമ്മ ലക്ഷ്‌മി. ഭാര്യ: രാധ ബാലകൃഷ്ണൻ. മക്കൾ ബിബിൻ കൃഷ്ണ, അമൽ കൃഷ്ണ.