പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Keralite expat died in Saudi Arabia

റിയാദ്: കോഴിക്കോട് പന്തിരങ്കാവ് സ്വദേശി രാജീവന്‍ പുത്തലത്ത് ജിദ്ദയില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദയില്‍ ദീര്‍ഘകാലമായി പ്രവാസിയായ രാജീവന്‍ സ്വകാര്യ കാര്‍ഗോ കമ്പനി ജീവനക്കാരനായിരുന്നു. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മലയാളിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു

റിയാദ്: ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാതെ സൗദിയില്‍ കഴിഞ്ഞ പ്രവാസിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു. ഒരു പതിറ്റാണ്ടിലേറെയായി സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫിലും ഖുറയ്യാത്തിലുമായി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് സ്വദേശി റസ്താന്‍ (40) കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.

ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതരും അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്ന റസ്താന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.

പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

തങ്ങളുടെ പ്രിയപ്പെട്ട സ്‌നേഹിതന്റെ എല്ലാ ബാധ്യതകളും തീര്‍ത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മയ്യിത്ത് നാട്ടിലേക്കയക്കുന്നതിന് സ്‌നേഹിതന്മാരായ ഷമീര്‍, ഷബീര്‍, നിഷാദ്, അഹ്മദ്കുട്ടി എന്നിവര്‍ മുന്നിട്ടിറങ്ങുകയും നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഐ.സി.എഫ് , ഐ.എം.സി.സി, കെ.എം.സി.സി. പ്രവര്‍ത്തകരായ സലീം കൊടുങ്ങല്ലൂര്‍,യൂനുസ് മുന്നിയൂര്‍, റോയ് കോട്ടയം, അഷ്റഫ്, സെയ്തുട്ടി എന്നിവരും നേതൃത്വം നല്‍കി. റിയാദില്‍ നിന്നും സിദ്ധീഖ്, മുനീര്‍ എന്നിവരുടെ സഹകാരണവും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു സഹായകമായി.


 

Latest Videos
Follow Us:
Download App:
  • android
  • ios