പ്രവാസി മലയാളി ഒമാനില്‍ മരിച്ചു
മസ്‌കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒമാനിലെ ഇബ്രിയില്‍ ഹൗസ് മെയ്ഡ് ആയിരുന്നു.
മസ്‌കത്ത്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശിനി ബീന ബീവി (62) ആണ് മരിച്ചത്. മസ്‌കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒമാനിലെ ഇബ്രിയില്‍ ഹൗസ് മെയ്ഡ് ആയിരുന്നു. പുനലൂര്‍ മാത്ര നിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യയാണ്. പിതാവ്: ഷംസുദ്ദീന്‍, മാതാവ്: സൈനബ ബീവി. മകള്‍: ബിസ്മി, മരുമകന്‍: ബുഹാരി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഒമാനില്‍ വാഹനാപകടം; ഒരു മരണം, ആറു പേര്‍ക്ക് പരിക്ക്
മസ്‌കറ്റ്: ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. അല്‍-ജാസര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഏഴുപേരെ പ്രവേശിപ്പിച്ചതായി അല്‍-വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ആരോഗ്യ സേവന വിഭാഗം അറിയിച്ചിട്ടുണ്ട്.
ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ് അഷ്‌റഫ് (40) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. പിതാവ് - അബൂബക്കർ തൊട്ടിയിൽ, മാതാവ് - ഫാത്തിമ, ഭാര്യ - കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ, മക്കൾ - അഫീഫ് അഷ്‌റഫ്, അൽഫിയാ അഷ്‌റഫ്, സഹോദരങ്ങൾ: ജമീല മുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ).
ജിദ്ദ ഈസ്റ്റ് സുലൈമാനിയ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ ഐ.സി.എഫ് വെൽഫയർ വിങ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.