പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദില്‍ പ്രിന്റിങ് പ്രസ്സില്‍ ജീവനക്കാരനായിരുന്ന ഗിരീഷ് ആറു മാസം മുമ്പാണ് റിയാദിലെത്തിയത്. അവിവാഹിതനാണ്.
റിയാദ്: മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ സ്വദേശി തൊണ്ടിടയില്‍ ഗിരീഷ് (32) റിയാദ് സുലൈയില്‍ മരിച്ചത്. റിയാദില്‍ പ്രിന്റിങ് പ്രസ്സില്‍ ജീവനക്കാരനായിരുന്ന ഗിരീഷ് ആറു മാസം മുമ്പാണ് റിയാദിലെത്തിയത്. അവിവാഹിതനാണ്.
പരേതനായ രവീന്ദ്രനാണ് പിതാവ്. മാതാവ് വിജയമ്മ, സഹോദരി രശ്മി. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, സാദിഖ് ഹറമൈന്‍, ഫൈസല്‍ മാലിക് എന്നിവര്‍ രംഗത്തുണ്ട്.
പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു
പ്രവാസി മലയാളി സൗദിയില്‍ മരിച്ചു
റിയാദ്: ഹജ്ജ് വളണ്ടിയറായ മലയാളി ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് ഫറോക്ക് മണ്ണൂർ വളവിൽ വടക്കുമ്പാട് വയലിലാകത്തു മുഹമ്മദ് കോയ എന്ന കോയതങ്ങൾ (55) ആണ് മരിച്ചത്. 30 വർഷത്തോളമായി ജിദ്ദയിൽ ഹജ്ജ് സേവന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടെ ബുധനാഴ്ച്ച വൈകീട്ട് മൂന്നോടെ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു. തുടർച്ചയായി രണ്ടു വർഷത്തിലേറെയായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഹജ്ജിന് ശേഷം അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.
വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനായിരുന്ന മുഹമ്മദ് കോയ ശറഫിയ്യ യൂനിറ്റ് കമ്മറ്റി ഭാരവാഹി ആയിരുന്നു. പിതാവ്: പരേതനായ ബീരാൻ കോയ, മാതാവ്: സൈനബ ബീവി, ഭാര്യ: സൗദ, മക്കൾ: മുഹമ്മദ് ദിൽഷാദ്, നദാ മുഹമ്മദ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച ജുമുഅക്കു ശേഷം റുവൈസ് പള്ളി മഖ്ബറയിൽ ഖബറടക്കി. ഐ.സി.എഫ് ജിദ്ദ സെൻട്രൽ വെൽഫയർ വിഭാഗം നേതാക്കളായ അബ്ബാസ് ചെങ്ങാനി, അബു മിസ്ബാഹു ഐക്കരപ്പടി, മുഹമ്മദ് അൻവരി കൊമ്പം, ബഷീർ പറവൂർ എന്നിവർ മരണാനന്തര നിയമനടപടികൾക്ക് നേതൃത്വം നൽകി. മുഹമ്മദ് കോയ തങ്ങളുടെ ആകസ്മിക വിയോഗത്തിൽ ജിദ്ദ ഐ.സി.എഫ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.