യൂറോപ്പിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
ജോലി രാജിവെച്ച് യൂറോപ്പിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
റാസൽഖൈമ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ കൊന്നമത്ത് രാഘവൻ ഉണ്ണിത്താന്റെ മകൻ ബിനുകുമാർ (48) ആണ് റാസൽഖൈമയിൽ നിര്യാതനായത്.
റാക് ഇന്ത്യൻ പബ്ലിക് ഹൈസ്കൂൾ അധ്യാപകനായിരുന്നു ഇദ്ദേഹം. ജോലി രാജിവെച്ച് യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ബിനുകുമാർ ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചത്. മാതാവ്: പൊന്നമ്മ. ഭാര്യ: ലതി ബിനുകുമാർ. മക്കൾ: ദേവു ബിനുകുമാർ, ദയ ബിനുകുമാർ.
Read Also - ആശങ്കപ്പെടുത്തുന്ന കണക്കുകൾ; 15 മാസത്തിൽ 7,600 ഹൃദയാഘാത കേസുകൾ, 71 ശതമാനവും പ്രവാസികളിൽ, കുവൈത്തിൽ പഠനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം